കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്തംബര്‍11: സദ്ദാമിന് ബന്ധമില്ലെന്ന് ബുഷ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ സദ്ദാം ഹുസൈന് ബന്ധമൊന്നുമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്.

ഒസാമ ബിന്‍ ലാദനുമായി സദ്ദാം ഹുസൈന് ബന്ധമില്ലെന്നും ബുഷ് വ്യക്തമാക്കി. നേരത്തെ സപ്തംബര്‍ 11ന്റെ ആക്രമണത്തിന്റെ പേരിലും ഒസാമ ബിന്‍ ലാദനുമായുള്ള ബന്ധത്തിന്റെ പേരിലും ബുഷ് സദ്ദാമിനെ കുറ്റപ്പെടുത്തിയിരുന്നു. ഇറാഖിനെതിരായ അമേരിക്കയുടെ യുദ്ധത്തിന് പോലും സദ്ദാമിന്റെ ഒസാമ ബിന്‍ ലാദനുമായുള്ള ബന്ധമാണ് ന്യായീകരണങ്ങളിലൊന്നായി ബുഷ് ഉയര്‍ത്തിയിരുന്നത്. തന്റെ നേരത്തെയുള്ള അഭിപ്രായം തിരുത്തിക്കൊണ്ടുള്ള ബുഷിന്റെ ഈ പ്രസ്താവനയെ ലോകസമൂഹം കൗതുകത്തോടെയാണ് കാണുന്നത്.

സപ്തംബര്‍ 11ന്റെ ആക്രമണവുമായി സദ്ദാം ഹുസൈന് ബന്ധമുള്ളതായി തെളിവുകള്‍ ഇല്ലെന്നും ബുഷ് അഭിപ്രായപ്പെട്ടു. സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രണവുമായി സദ്ദാമിനുള്ള ബന്ധത്തിന് തെളിവുകള്‍ നല്കാന്‍ യുഎസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് ബുഷിന്റെ ഈ വെളിപ്പെടുത്തല്‍ എന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X