ബാബറി കേസ്: വിധി ഇന്ന്
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ റായ്ബറേലി കോടതി സപ്തംബര്‍ 19 വെള്ളിയാഴ്ച വിധി പറയും.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ആര്‍എസ്എസ്, വിഎച്ച്പി, ബജ്രംഗദള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പള്ളി തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ നല്കിയ കുറ്റപത്രത്തില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മാനവശേഷി വികസന മന്ത്രി മുരളീ മനോഹര്‍ ജോഷി എന്നിവര്‍ പ്രതികളാണ്.
ഇവര്‍ക്ക് പുറമെ ബിജെപി മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷ ഉമാഭാരതി, ബിജെപി യുപി അധ്യക്ഷന്‍ വിനയ് കത്യാര്‍, വിഎച്ച്പി നേതാക്കളായ അശോക്സിംഗാള്‍, വിഷ്ണുഹരി ഡാല്‍മിയ, സാധ്വി ഋതംബര, ആചാര്യ ഗിരിരാജ് കിഷോര്‍ എന്നിവരും പ്രതികളാണ്.
കേസ് ആദ്യം ചാര്‍ജ് ചെയ്തത് ലഖ്നോ കോടതിയിലായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി(ക്രിമിനല്‍ ഗൂഡാലോചന), 153എ, 153 ബി(മതവൈരം വളര്‍ത്തല്‍), 147(മതകലാപം), 505 (ആരാധനലായത്തില്‍ ഭിന്നത സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ലഖ്നോ കോടതിയില്‍ പ്രതികള്‍ ചോദ്യം ചെയ്തതോടെ കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. അവിടെനിന്നും യുപി മുന്‍മുഖ്യമന്ത്രി മായാവതിയാണ് ഈ കേസ് റായ്ബറേലി കോടതിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications