ബാബറി : ബിജെപി യോഗം ചേരുന്നു
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ റായ്ബറേലി കോടതി വിധി പറയാനിരിക്കെ ബിജെപിയുടെ ഉന്നതനേതാക്കള്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ വീട്ടില്‍ യോഗം ചേരുന്നു.
അദ്വാനിയ്ക്കു പുറമെ, ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു, നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
റായ് ബറേലി കോടതി കുറ്റക്കാരെന്ന് വിധിച്ചാല്‍ എന്ത് നടപടി കൈക്കൊള്ളണം എന്ന കാര്യം തീരുമാനിക്കാനാണ് യോഗം. രാവിലെ യോഗം ചേരാനായിരുന്നു തീരുമാനം. പക്ഷെ റായ്ബറേലി കോടതി വിധി മൂന്ന് മണിയോടെ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം യോഗം ചേരും.












Click it and Unblock the Notifications