ചാള്‍സ് ശോഭരാജിനെ അറസ്റ് ചെയ്തു
ദില്ലി: കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ പൊലീസ് അറസ്റ് ചെയ്തു. കാഠ്മണ്ഡുവില്‍ കുറച്ചുദിവസമായി തങ്ങിവരികയായിരുന്ന ചാള്‍സിനെ ഒരു ചൂതാട്ട കേന്ദ്രത്തില്‍ നിന്നാണ് കസ്റഡിയിലെടുത്തത്.
ചാള്‍സ് ശോഭരാജ് കാഠ്മണ്ഡുവില്‍ ഉള്ളതായി കാഠ്മണ്ഡുവില്‍ നിന്നുള്ള ഒരു പ്രാദേശിക ദിനപത്രമായ ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പത്രം ചാള്‍സ് ശോഭരാജിന്റെ ഏതാനും ഫൊട്ടോഗ്രാഫുകളും പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോള്‍ 60 വയസ്സുള്ള ചാള്‍സ് ശോഭരാജ് വിവിധ കൊലപാതകങ്ങളുടെ പേരില്‍ 20 വര്‍ഷത്തോളം തീഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് തെക് ബഹദൂറാണ് ചാള്‍സ് ശോഭരാജിനെ അറസ്റ് ചെയ്തത്. ചെറുത്തുനില്പിന് നില്ക്കാതെ ചാള്‍സ് കീഴടങ്ങി.
1997ല്‍ കേന്ദ്രസര്‍ക്കാര്‍ ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തുകയായിരുന്നു.












Click it and Unblock the Notifications