ബാബറി: വിധി നിര്‍ണ്ണായകം
ദില്ലി: ബാബറി മസ്ജിദ് കേസിലെ വിധി എതിരായാല്‍ രാജിവയ്ക്കുമെന്ന മാനവവിഭവശേഷി മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ പ്രഖ്യാപനത്തോടെ ഈ കേസിലെ വിധിയ്ക്ക് പ്രാധാന്യമേറുന്നു. സപ്തംബര്‍ 19 വെള്ളിയാഴ്ചയാണ് കോടതി വിധി പ്രഖ്യാപിയ്ക്കുക.
കേസില്‍ വിധി എതിരായാല്‍ ഉപപ്രധാനമന്ത്രി സ്ഥാനം എല്‍.കെ. അദ്വാനി രാജിവച്ചേയ്ക്കുമെന്നും അഭ്യൂഹമുണ്ട്. കുറ്റം ചുമത്തിയാല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് സ്ഥാനം രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് ജോഷി വ്യക്തമാക്കിയത്.
രാജി ആവശ്യമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും പാര്‍ട്ടിയുമാണ്. മന്ത്രിസഭയില്‍ തുടരില്ലെങ്കിലും പാര്‍ലമെന്റംഗമെന്ന നിലയില്‍ പാര്‍ട്ടിയിലും ദേശീയജനാധിപത്യസഖ്യത്തിലുമുണ്ടാകും. - അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ പേരില്‍ മുരളീമനോഹര്‍ ജോഷി രാജിവച്ചാല്‍ അദ്വാനിയും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകും. ഉപപ്രധാനമന്ത്രി പദവി രാജിവച്ചാല്‍ മുഖം രക്ഷിയ്ക്കാന്‍ പകരം അയോധ്യക്ഷേത്രനിര്മ്മാണത്തിന്റെ ചുമതല ഏറ്റെടുക്കുക എന്ന ഒറ്റ വഴിയേ അദ്വാനിയുടെ മുമ്പിലുള്ളൂ. അങ്ങിനെയെങ്കില്‍ ബിജെപിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ടായിരിക്കും അദ്വാനി വീണ്ടും രാമക്ഷേത്രനിര്‍മ്മാണത്തിനായി ഒരിയ്ക്കല്‍ കൂടി രംഗത്തിറങ്ങുക.
മാത്രമല്ല, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്വാനിയെ മുന്നില്‍ നിര്‍ത്താനും ബിജെപിയ്ക്കും വിഎച്ച്പിയ്ക്കും അതുവഴി കഴിയും. വാജ്പേയി സന്യസിയ്ക്കട്ടെ എന്ന വിഎച്ച്പി നേതാവ് ആചാര്യ ധര്‍മ്മേന്ദ്രയുടെ അഭിപ്രായപ്രകടനവും അദ്വാനിയുടെ നേതൃത്വമാണ് ഇനി പ്രതീക്ഷിയ്ക്കുന്നതെന്ന പരോക്ഷ സൂചനയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications