സോണിയയില്‍ നിന്ന് പഠിയ്ക്കൂ: ബിജെപിയോട് മായാവതി
ദില്ലി: ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്ക് പ്രശംസയും കോരിച്ചൊരിഞ്ഞ് കൊണ്ട് മുന്‍ യുപി മുഖ്യമന്ത്രി മായാവതി. താജ് കോറിഡോര്‍ അഴിമതിക്കേസില്‍ കുറച്ചുദിവസമായി മൗനം പാലിക്കുകയായിരുന്ന മായാവതി സപ്തംബര്‍ 19 വെള്ളിയാഴ്ചയാണ് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ ദിവസം താജ് കേസില്‍ മായാവതിയ്ക്കെതിരെ എഫ്ഐആര്‍ ഹാജരാക്കാന്‍ സുപ്രീംകോടതി സിബിഐയ്ക്ക് നിര്‍ദേശം നല്കിയശേഷം ഇതാദ്യമായാണ് മായാവതി വാര്‍ത്താലേഖകരോട് സംസാരിക്കുന്നത്.
ദില്ലിയില്‍ ആശുപത്രിയില്‍ കഴിയുന്ന ബിഎസ്പി നേതാവ് കാന്‍ഷിറാമിന്റെ ക്ഷേമമന്വേഷിച്ചതിനാണ് മായാവതി സോണിയയ്ക്ക് പ്രശംസ വാരിച്ചൊരിഞ്ഞത്. ഹിന്ദുമതത്തിന്റെ നേതാക്കളായി വിലസുന്ന ബിജെപി സോണിയയെ കണ്ട് പഠിയ്ക്കണം. ആശുപത്രിയില്‍ കഴിയുന്ന കാന്‍ഷിറാമിന്റെ ക്ഷേമമന്വേഷിയ്ക്കാന്‍ ഒരു ബിജെപി നേതാവും എത്തിയില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
വിദേശിയെന്ന് പറഞ്ഞ് സോണിയാഗാന്ധിയെ വിമര്‍ശിയ്ക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ വക്താക്കളായ ബിജെപിയ്ക്കാര്‍ സോണിയയില്‍ നിന്നും കാര്യങ്ങള്‍ പഠിയ്ക്കണമെന്നും മായാവതി പറഞ്ഞു. വിദേശിയാണെങ്കിലും സോണിയ ഇന്ത്യന്‍ സംസ്കാരം പഠിച്ചുകഴിഞ്ഞു. അവര്‍ ടെലിഫോണിലൂടെ എന്നോട് സംസാരിക്കുകയും കാന്‍ഷിറാം രോഗം വേഗം മാറട്ടെയെന്ന് പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു. - മായാവതി പറഞ്ഞു.
ഇപ്പോള്‍ യുപിയില്‍ 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് പുറത്ത് നിന്നും പിന്തുണ നല്കുകയാണ്. മായാവതിയുടെ ഈ സോണിയാപ്രശംസ വരാനിരിക്കുന്ന ഒരു പുതിയ കൂട്ടുകെട്ടിന്റെ തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.












Click it and Unblock the Notifications