കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: മുഖ്യമന്ത്രി ബിജെപിയ്ക്കെതിരെ

  • By Staff
Google Oneindia Malayalam News

കൊച്ചി: മാറാട് സമാധാനസ്ഥിതി തിരികെ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ബിജെപി തടസം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ എറണാകുളത്തെ മൂന്ന് ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് രജിസ്റര്‍ ചെയ്യപ്പെട്ട 11,200 ഓളം കേസുകളില്‍ ഒന്നു പോലും സി ബി ഐക്ക് കൈമാറാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യം മറന്നുകൊണ്ടാണ് മാറാട് കലാപത്തില്‍ എല്ലാ പ്രതികളെയും സര്‍ക്കാര്‍ പിടികൂടി കഴിഞ്ഞിട്ടും സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നത്. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്.

മാറാട്ടെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് ബി ജെ പി സഹകരിക്കുന്നില്ല. മേശക്ക് ചുറ്റും ഇരുന്ന് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല. ഇത് രാഷ്ട്രീയ ധാര്‍മികതക്ക് യോജിച്ചതല്ല.-- മുഖ്യമന്ത്രി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിലൂടെ ബിജെപിയുടെ ഇരട്ടത്താപ്പിന് കേരളം മറുപടി നല്‍കണം. ഇടതുമുന്നണിയുടെ വികസനവിരുദ്ധ നിലപാടിനെതിരെ പ്രതികരിക്കാനും വോട്ട് ഉപയോഗപ്പെടുത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X