സ്പീക്കര്‍ക്ക് പരിരക്ഷയില്ല: കോടതി
തിരുവനന്തപുരം: നിയമസഭാസ്പീക്കര്‍ക്ക് ഭരണഘടനയില്‍ പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിക്സണ് എം. ജോസഫ്.
വിവാദഫാക്സ് കേസില്‍ വിധിപറയുകയായിരുന്നു മജിസ്ട്രേറ്റ്. ഇതോടെ സ്പീക്കര്‍ വക്കം പുരുഷോത്തമനും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി.
നിയമസഭയിലെ അംഗത്തിനുള്ള പരിരക്ഷതന്നെയാണ് സ്പീക്കര്‍ക്കും ഉള്ളൂ. പാര്‍ലമെന്റിന്റെയും നിയമസഭയുടെയും രേഖകള്‍ കോടതിയ്ക്ക് ആവശ്യപ്പെടാം. ഫാക്സ് കേസില്‍ കോടതി ആവശ്യപ്പെട്ട രേഖ സഭയുടെ രേഖയല്ല. കേസ് അന്വേഷണത്തിന് ഈ രേഖ ആവശ്യമായതിനാല്‍ സ്പീക്കര്‍ അത് തന്നേ തീരൂ. വേണമെങ്കില്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് പോലും സാധ്യതയുണ്ട്. - കോടതി പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സ്പീക്കര്‍ക്ക് അയച്ചതായി പറയുന്ന രേഖ ഹാജരാക്കണമെന്ന കോടതിയുടെ ആവശ്യം കഴിഞ്ഞ ദിവസം നിയമസഭാസെക്രട്ടറി തള്ളിയിരുന്നു. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് നിയമസഭാസെക്രട്ടറി ഇങ്ങിനെ ചെയ്തത്. ഇതിനെതിരെയാണ് കോടതിയുടെ ഈ പരാമര്‍ശം.
കോടതി ആവശ്യപ്പെട്ട രേഖ നല്‍കിയില്ലെങ്കില്‍ എവിഡന്‍സ് ആക്ടിലെ 66ാം വകുപ്പ് പ്രകാരം സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യനടപടി കൈക്കൊള്ളണമെന്ന് ഹര്ജിക്കാരന് ജോമോന് പുത്തന്‍പുരയ്ക്കലിന് വേണ്ടി ഹാജരായ അഭിഭാഷകന് എസ്. വേണുഗോപാലന്‍ കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി പോലും തീര്‍പ്പാക്കാത്ത ഈ തര്‍ക്കത്തെകുറിച്ച് വിശദമായി പഠിച്ചശേഷം തീരുമാനിയ്ക്കാമെന്ന് കോടതി പറഞ്ഞു. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിയ്ക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications