പ്ലാസ്റിക് സഞ്ചി നിരോധം ലംഘിച്ചാല്‍ ആറു മാസം തടവ്
തിരുവനന്തപുരം: നിരോധിച്ച തരം പ്ലാസ്റിക് സഞ്ചികള്‍ ഉപയോഗിച്ചാല്‍ ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ ലഭിക്കുംവിധം പോലീസ് നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഇത് സംബന്ധിച്ച് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാതലത്തില്‍ കലക്ടറും ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും നിരോധ നടപടികള്‍ നിയന്ത്രിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാരെ നിരോധം നടപ്പിലാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ച് നടപടികളെടുക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
30 മൈക്രോണില്‍ താഴെ കട്ടിയുള്ള പ്ലാസ്റിക് സഞ്ചികള്‍ ഉണ്ടാക്കുന്നതും വില്ക്കുന്നതും ഉപയോഗിക്കുന്നതും സംസ്ഥാനത്ത് സപ്തംബര്‍ ഒന്നു മുതല്‍ നിരോധിചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവ കൊണ്ടുവരുന്നത് തടയാന്‍ ചെക്ക് പോസ്റുകളില്‍ സംവിധാനം ഏര്‍പ്പെടുത്തും. പ്ലാസ്റിക് സഞ്ചികളുടെ കനം പരിശോധിക്കാന്‍ ചെക്ക് പോസ്റില്‍ സൗകര്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാത്തരം പ്ലാസ്റിക് സഞ്ചികളും അലക്ഷ്യമായി വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും തടയും. പ്ലാസ്റിക് സഞ്ചികള്‍ സൂക്ഷിക്കുന്ന സ്ഥലവും കടകളും പരിശോധിച്ച് പോലീസ് വകുപ്പിനെ അറിയിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications