മലപ്പുറത്ത് ഇന്റര്‍നെറ്റ് നല്കാന്‍ ടുലിപ്
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള അവകാശം തുലിപ് ഐടി സര്‍വീസസിന് ലഭിച്ചു.
വയര്‍ലെസ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാവും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നത്. വയര്‍ലൈസ് ഇന്‍ ലോക്കല്‍ ലൂപ്, വെര്‍സറ്റൈല്‍ ഇന്റലിജന്റ് നെറ്റ്വര്‍ക്ക് എന്‍വയോണ്‍മെന്റ്, വയര്‍ലെസ് ഫിഡെലിറ്റി തുടങ്ങിയ വയര്‍ലെസ് സാങ്കേതികവിദ്യകളുടെ സങ്കരം ഉപയോഗിച്ചാവും ഇത്.
അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള അവകാശത്തിനായി സത്യം ഇന്‍ഫോസിവേ, ഏഷ്യാനെറ്റ്, ഐ-സര്‍വ്, അക്ഷ്, ഡിഷ്നെറ്റ് ഡി എസ് എല്‍, എച്ച് സി എല്‍ കോംനെറ്റ് തുടങ്ങിയ കമ്പനികളും അപേക്ഷ നല്‍കിയിരുന്നു.












Click it and Unblock the Notifications