Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഴയടയ്ക്കരുതെന്ന് ടൂവീലേഴ്സ് അസോസിയേഷന്‍

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് പിടിച്ചാല്‍ പിഴയടയ്ക്കാത്തവരുടെ കേസുകള്‍ ടൂവീലേഴ്സ് അസോസിയേഷന്റെ ചെലവില്‍ വാദിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. ഡി. നായര്‍ പറഞ്ഞു.

പൊലീസ് പിടിച്ചാല്‍ പിഴയടയ്ക്കരുതെന്നും കേസ് ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടണമെന്നും ഇരുചക്രവാഹന യാത്രക്കാരോട് നായര്‍ ആവശ്യപ്പെട്ടു. പിഴയടക്കാത്ത നൂറോളം പേരുടെ കേസുകള്‍ ഇപ്പോള്‍ അസോസിയേഷന്റെ ചെലവില്‍ നടത്തുന്നുണ്ട്.

മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. ഏറ്റവും പുതിയ മെഡിക്കല്‍ സിദ്ധാന്തങ്ങള്‍ പറയുന്നത് തലയില്‍ രണ്ട് ഗ്രാമില്‍ കൂടുതല്‍ ഭാരം തുടര്‍ച്ചയായി മൂന്ന് സെക്കന്റ് നേരം വച്ചിരുന്നാല്‍ അത് കാഴ്ചയെയും കേള്‍വിയെയും ബാധിക്കാമെന്നാണ്. ഈ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതിനിടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നടത്തിയ കേസ് പുതിയ വിവാദത്തിന് തുടക്കമിട്ടു. മകന്റെ മരണത്തില്‍ നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് തന്നെക്കൊണ്ട് കേസ് കൊടുപ്പിച്ചതെന്ന് കേസിലെ വാദിയായ നെയ്യാറ്റിന്‍ക സ്വദേശി നാരായണന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞെങ്കിലും കിട്ടിയത് രണ്ടായിരം രൂപ മാത്രമാണ്. വിധി വന്നതിന് ശേഷം തനിക്ക് വ്യാപകമായി ഭീഷണിയുണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് നാരായണന്‍നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+