Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂടെ: പിണറായി

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങളെ സഹായിയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളം കണ്ട ഏറ്റവും അപകടകാരിയായ മുഖ്യമന്ത്രിയാണ് ആന്റണിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

സപ്തംബര്‍ 20 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിയ്ക്കും. ആന്റണിയുടെ വര്‍ഗ്ഗീയ പ്രീണനനയങ്ങളെ എതിര്‍ത്തതിനാലാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

നയങ്ങളുടെ കാര്യത്തിലും കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ട് തട്ടിലാണ്. ആഗോളവല്ക്കരണം, സ്വകാര്യവല്ക്കരണം എന്നീ കാര്യങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നതയുണ്ട്. നയപരമായി ശരിയുടെ പക്ഷത്ത് നില്ക്കുന്നവരാണ് ഞങ്ങളുടെ കൂടെയുള്ളത്. - പിണറായി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+