Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ ചീഫ് ജസ്റിനേക്കാള്‍ മുകളില്‍: വക്കം

തിരുവനന്തപുരം: നിയമസഭാസ്പീക്കര്‍ പദവി ഹൈക്കോടതി ചീഫ് ജസ്റിസിനേക്കാള്‍ മുകളിലാണെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. അതിനേക്കാള്‍ കീഴ്ക്കോടതിയെ അനുസരിക്കേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫാക്സ് വിവാദത്തില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിക്സണ്‍ എം. ജോസഫിന്റെ പരാമര്‍ശങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. സ്പീക്കര്‍ക്ക് ഭരണഘടന അനുശാസിയ്ക്കുന്ന മുന്‍ഗണനയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് നേരത്തെ കോടതിയോട് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കറോട് ഫാക്സ് കോപ്പി ആവശ്യപ്പെട്ട മജിസ്ട്രേറ്റ് കോടതി നടപടികളോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തിയിട്ടില്ല. കേരളത്തിലെ ക്രിമിനല്‍ നിയമനടപടികള്‍ എന്ന പുസ്തകത്തിലെ 252ാം നിയമം സ്പീക്കര്‍ വിശദീകരിച്ചു. നിയമസഭയില്‍ നിന്ന് ഒരു രേഖ ആവശ്യപ്പെടുന്നത് സംബന്ധിച്ച നിയമമാണിത്. ഇതനുസരിച്ച് നിയമസഭയില്‍ നിന്ന് ഒരു രേഖ വേണമെങ്കില്‍ 29ാം നമ്പര്‍ ജുഡീഷ്യല്‍ അപേക്ഷാഫോറത്തിലേതുപോലെയാണ് അപേക്ഷിക്കേണ്ടത്. അതിലെ താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍ എന്ന വാചകം നിര്‍ബന്ധമാണ്. അത് പ്രധാനമാണ്. - സ്പീക്കര്‍ വിശദമാക്കി.

എഐസിസി ജനറല്‍ സെക്രട്ടറി സ്പീക്കര്‍ക്ക് അയച്ച രേഖ നിയമസഭാ രേഖയല്ലെന്ന മജിസ്ട്രേറ്റിന്റെ വാദത്തെയും സ്പീക്കര്‍ ഖണ്ഡിച്ചു. അഞ്ച് എംഎല്‍എമാരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി അയച്ച രേഖ തീര്‍ച്ചയായും നിയമസഭാ രേഖതന്നെയാണ്. - അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്പീക്കര്‍മാരുടെ അഖിലേന്ത്യാസമ്മേളനം കൈക്കൊണ്ട തീരുമാനപ്രകാരമാണ് താന്‍ പ്രവര്‍ത്തിയ്ക്കുന്നത്. മജിസ്ടേറ്റുമായി ഒരു യുദ്ധത്തിന് താനില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രൊട്ടോക്കോള്‍ പ്രകാരം നിയമസഭാസ്പീക്കര്‍ ഹൈക്കോടതി ചീഫ് ജസ്റിസിനേക്കാള്‍ മുകളിലാണ്. നിയമസഭ ഒരു ഭരണഘടനാസമിതിയാണ്. അതിന്റെ തലവനെന്ന നിലയില്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം എനിയ്ക്കുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+