വാജ്പേയി ന്യൂയോര്‍ക്കിലെത്തി
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രധാനമന്ത്രി വാജ്പേയി ഒരാഴ്ചത്തെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ എത്തി. സപ്തംബര്‍ 23ന് അദ്ദേഹം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി കൂടിക്കാഴ്ച നടത്തും. സപ്തംബര്‍ 25ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെയും വാജ്പേയി കാണും. ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിന് എല്ലാ രാഷ്ട്രങ്ങളുടെയും സേനയെ വിന്യസിയ്ക്കണമെന്ന യുഎസിന്റെ ആവശ്യമായിരിക്കും യുഎന്‍ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുക.
അതേ സമയം പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെ പുറത്താക്കുന്നതിനെ എതിര്‍ക്കുന്ന ഇന്ത്യയുടെ അഭിപ്രായം വാജ്പേയി യുഎസിനെയും മറ്റ് ലോകരാഷ്ട്രങ്ങെയും അറിയിക്കും.
മാനവവിഭവശേഷി മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ രാജിക്കത്ത് വാജ്പേയി ഇന്ത്യയില്‍ മടങ്ങിവന്നശേഷമേ പരിഗണിയ്ക്കൂ.












Click it and Unblock the Notifications