പര്‍വതാരോഹണം: 9 പേര്‍ കൊല്ലപ്പെട്ടു
ഡെറാഡൂണ്‍: ഒമ്പതംഗ പര്‍വതാരോഹകസംഘം മഞ്ഞിടിഞ്ഞുവീണ് കൊല്ലപ്പെട്ടു. പഞ്ചചൂലി കൊടുമുടി കയറിയ ശേഷം സന്തോഷത്തോടെ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഒമ്പതംഗ സംഘത്തില്‍ ഏഴ് പേരുടെ ജഡങ്ങള്‍ കണടെടുത്തു. മറ്റ് ജഡങ്ങള്‍ക്കായി വ്യോമസേന ഹെലികോപ്റ്ററുകള്‍ തിരച്ചില്‍ നടത്തുകയാണ്.
22,652 അടി ഉയരമുള്ള കൊടുമുടിയാണ് പഞ്ചചൂലി. ഇത് കീഴടക്കിയ ശേഷം ഇറങ്ങുന്നതിനിടയില്‍ പൊടുന്നനെ സംഘവുമായുള്ള വയര്‍ലെസ് ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് വ്യോമസേന ഹെലികോപ്റ്റര്‍ നടത്തിയ തിരച്ചിലിലാണ് പൊടുന്നനെയുണ്ടായ ഹിമപാതത്തില്‍ പെട്ട് സംഘം കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ഈ സംഘത്തില്‍ മൂന്ന് പേര്‍ എവറസ്റ് കൊടുമുടി കീഴടക്കിയവരാണ്.












Click it and Unblock the Notifications