കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് പ്രചാരണം ഇന്ന് തീരും

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ കൊട്ടിക്കലാശം സപ്തംബര്‍ 21 ഞായറാഴ്ച.

ഇടതുമുന്നണി കോണ്‍ഗ്രസില്‍ നിന്ന് ചോരുന്ന വോട്ടുകളിലാണ് പ്രതീക്ഷയര്‍പ്പിയ്ക്കുന്നത്. അതേ സമയം കരുണാകരന്റെ വിമതശബ്ദത്തെ ജോണിന്റെ വിജയത്തിലൂടെ ഇല്ലാതാക്കാന്‍ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ശക്തമായ പ്രചാരണക്കൊടുങ്കാറ്റാണ് അഴിച്ചുവിട്ടത്. സിപിഎമ്മിനെ ക്ഷീണിപ്പിക്കാന്‍ പരമാവധി വോട്ടുകള്‍ തേടി വിശ്വനാഥമേനോനും പരമാവധി പിന്തുണ തേടിയിട്ടുണ്ട്. സെബാസ്റ്യന്‍പോളിന്റെ ചിഹ്നമായ ടെലിവിഷനെപ്പറ്റി കൂടുതല്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് ഇതിനകം കരുണാകരന്‍ തന്റെ ഉള്ളിലിരിപ്പ് അണികളോട് വ്യക്തമാക്കിക്കഴിഞ്ഞു.

യുഡിഎഫ് എന്ന മുന്നണിയുടെ മരണം ആസന്നമായി എന്ന പ്രവചനമാണ് പരിചയസമ്പന്നനായ കരുണാകരന്‍ ഉയര്‍ത്തുന്നത്. അതേ സമയം കേരളത്തില്‍ തിരഞ്ഞെടുപ്പെന്നാല്‍ യുഡിഎഫ്, എല്‍ഡിഎഫ് എന്നീ രണ്ടുമുന്നണികള്‍ തമ്മിലുള്ള പോരാട്ടമാണെന്ന ധാരണ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ തിരുത്തിയെഴുതപ്പെടും എന്ന പ്രതീക്ഷയാണ് ബിജെപിയ്ക്കുള്ളത്. ബിജെപി പിന്തുണ നല്കുന്ന വിശ്വനാഥമേനോന്‍ നല്ലൊരു ശതമാനം വോട്ടുപെട്ടിയിലാക്കും എന്ന പ്രതീക്ഷ ബിജെപിയ്ക്കുണ്ട്. സിപിഎം വിമതനേതാവ് ചെറിയാനും ബിജെപി പിന്തുണയോടെ കേന്ദ്രമന്ത്രിയായ ഐഎഫ്ഡിപി നേതാവ് പി.സി. തോമസും ഇതേ പ്രതീക്ഷ പുലര്‍ത്തുന്നു.

എല്ലാ ക്യാമ്പുകളും വിജയത്തിന്റെ സാധ്യത കണക്കുകൂട്ടുന്നുണ്ടെങ്കിലും ആര് വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിവിശേഷമാണവിടെ. വിജയസാധ്യത കൂടുതലായി കല്പിക്കുന്നത് സെബാസ്റ്യന്‍ പോളിനും ജോണിനുമാണ്. ഈ തിരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും അതിന്റെ രാഷ്ട്രീയപ്രത്യാഘാതം കടുത്തതായിരിയ്ക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സെബാസ്റ്യന്‍പോള്‍ ജയിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ അത് വലിയ ഒച്ചപ്പാടിന് വഴിവയ്ക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ. കരുണാകരനെതിരെ എന്തെങ്കിലും നടപടിയെടുക്കാതെ തലയൂരാന്‍ ഹൈക്കമാന്റിനാവില്ല. സെബാസ്റ്യന്‍ പോള്‍ വിജയിച്ചാല്‍ കരുണാകരന്‍ കൂടുതല്‍ വര്‍ധിതവീര്യനായി ഉയിര്‍ത്തെഴുന്നേല്ക്കും എന്ന വിലയിരുത്തലും ആന്റണി പക്ഷത്തുണ്ട്. ഭാവിയില്‍ സിപിഎമ്മും കരുണാകരനും ചേര്‍ന്ന് ആന്റണിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വീഴ്ത്തിയേക്കാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല.

എം.ഒ. ജോണ്‍ ജയിച്ചാല്‍ അതോടെ കരുണാകരന്റെ വിമതശബ്ദത്തിന് പ്രാധാന്യം തീരെക്കുറിയും. ജോണിന്റെ വിജയത്തോടെ കരുണാകരനെ പൂര്‍ണ്ണമായും ഒതുക്കാനാവുമെന്ന പ്രതീക്ഷയാണ് എ വിഭാഗത്തിനുള്ളത്. അതേ സമയം വിശ്വനാഥമേനോന്‍ കൂടുതലായി പെട്ടിയില്‍ വീഴ്ത്തുന്ന ഓരോ വോട്ടും സിപിഎമ്മിന്റെ ചങ്കിടിപ്പ് കൂട്ടുമെന്നുറപ്പ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X