മാറാട്: നടപടി ഇനി സപ്തം.25ന് ശേഷം
കോഴിക്കോട്: മാറാട് പുനരധിവാസത്തിനുള്ള നടപടികള്‍ സപ്തംബര്‍ 25ന് ശേഷം മാത്രമേ തുടങ്ങുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് അറിയിച്ചു.
പുനരധിവാസത്തിന് മുന്നോടിയായി വീടുകളിലെ വൃത്തിഹീനമായ കിണറുകള്‍ ശുചീകരിക്കുന്ന നടപടി കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നെങ്കിലും അരയസമാജം പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ പണി മുന്നോട്ടുകൊണ്ടുപോവാനായില്ല. എതിര്‍പ്പിനെ തുടര്‍ന്ന് ശുചീകരണ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ജില്ലാ കളക്ടര്‍ പ്രശ്നം സംബന്ധിച്ച് പൊതുഭരണ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും വിശദ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. സപ്തംബര്‍ 24ന് മാറാട് പുനരധിവാസത്തിന്റെ ചുമതലയുള്ള പൊതുഭരണ സെക്രട്ടറി കെ. കെ. വിജയകുമാര്‍ കോഴിക്കോട്ട് എത്തി സ്ഥിതി വിലയിരുത്തും.
ഒക്ടോബര്‍ രണ്ടിന് മുമ്പായി മാറാട് പുനരധിവാസം പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications