പ്ലാച്ചിമട: പഞ്ചായത്ത് സര്‍ക്കാരിനെതിരെ കേസ് നല്‍കും
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പെരുമാട്ടി പഞ്ചായത്ത് കോടതിയലക്ഷ്യകേസ് കൊടുക്കും.
കൊക്ക കോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച പെരുമാട്ടി പഞ്ചായത്തിന്റെ തീരുമാനം നീട്ടിക്കൊണ്ടുപോവുന്നതിനെതിരെയാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു പഞ്ചായത്ത് ഭരണസമിതി കോടതിയില്‍ കേസ് നല്‍കുകയെന്നത് അത്യപൂര്‍വമായ സംഭവമാണ്. ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സര്‍ക്കാരിനെതിരെ നീങ്ങുന്നത്.
ഐക്യകണ്ഠേനയാണ് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. കൃഷ്ണന്‍ പറഞ്ഞു. പെരുമാട്ടി പഞ്ചായത്ത് ഭരിക്കുന്നത് ജനതാദളാണ്.












Click it and Unblock the Notifications