Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് പാക് മന്ത്രി

ദില്ലി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാന്‍ മന്ത്രി. ദാവൂദ് ഇബ്രാഹിം ദുബായില്‍ നിന്ന് തന്റെ പ്രവര്‍ത്തനകേന്ദ്രം പാകിസ്ഥാനിലേക്ക് മാറ്റിയതായി ഇന്ത്യ ആരോപിച്ചിരുന്നെങ്കിലും ഒരു പാക് മന്ത്രി ഇത് തുറന്ന് സമ്മതിയ്ക്കുന്നത് ആദ്യമായിട്ടാണ്.

സിന്ധ് ആഭ്യന്തരമന്ത്രി അഫ്താബ് ഷെയ്ഖ് ഇങ്ങിനെ അഭിപ്രായപ്പെട്ടതായി പാകിസ്ഥാന്‍ പത്രമായ ദി ഹെറാള്‍ഡ് ആണ് ആരോപിച്ചത്. കറാച്ചിയിലെ വ്യാപാരകേന്ദ്രമായ കാവിഷ് ക്രൗണ്‍ പ്ലാസയില്‍ ഈയിടെ ബോംബ് സ്ഫോടനം ഉണ്ടായി. കാവിഷ് ക്രൗണ്‍ പ്ലാസ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സിന്ധിലെ ഐജി ആരോപിച്ചിരുന്നു. ഇതേ ആരോപണം പിന്നീട് സിന്ധ് ആഭ്യന്തരമന്ത്രി അഫ്താബ് ഷെയ്ഖ് ശരിവയ്ക്കുകയായിരുന്നുവെന്ന് ദി ഹെറാള്‍ഡ് പത്രം എഴുതുന്നു. മുംബൈയില്‍ നിന്ന് കറാച്ചിയിലേക്ക് ദാവൂദിന് ഇപ്പോഴും ശക്തമായ ശൃംഖലയുണ്ടെന്നും ഇദ്ദേഹം രണ്ടിടത്തും സുഗമമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും അഫ്താബ് ഷെയ്ഖ് പറയുന്നു.

പാകിസ്ഥാന്റെ വ്യാപാരതലസ്ഥാനത്ത് ദാവൂദിന് ശക്തമായ താല്പര്യമുണ്ടെന്ന് ഇതാദ്യമായാണ് ഒരു മുതിര്‍ന്ന പാകിസ്ഥാന്‍ മന്ത്രി തുറന്നു സമ്മതിയ്ക്കുന്നതെന്നും ദി ഹെറാള്‍ഡ് എഴുതുന്നു. ക്രൗണ്‍ പ്ലാസയിലുണ്ടായ സ്ഫോടനം രണ്ട് അന്താരാഷ്ട്ര അധോലോക നായകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമാണെന്നും സിന്ധ് പൊലീസ് സംശയിക്കുന്നു. ദാവൂദ് ഇബ്രാഹിം ഇഖ്ബാല്‍ സേഥ് അഥവാ ആമിര്‍ സാഹിബ് എന്ന പേരിലാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിയ്ക്കുന്നതെന്ന് സിബിഐ പാകിസ്ഥാന് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഛോട്ടാ ഷക്കീല്‍ ഹാജി മുഹമ്മദ് എന്ന പേരിലും ടൈഗര്‍ മേമന്‍ അഹ്മദ് ജമീല്‍ എന്ന പേരിലുമാണ് പാകിസ്ഥാനില്‍ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+