യുഎസുമായി സദ്ദാം ചര്‍ച്ച നടത്തുന്നു
ലണ്ടന്‍: ഇറാഖി പ്രസിഡന്റ് സ്ഥാനത്തു നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈന്‍ യു എസ് സൈന്യവുമായി കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി രഹസ്യമായി ചര്‍ച്ച നടത്തിവരികയാണെന്ന് സണ്‍ഡേ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ബെലാറസിലേക്ക് സുരക്ഷിതമായി കടക്കാന്‍ അനുവദിക്കണമെന്നാണ് സദ്ദാം ആവശ്യപ്പെടുന്നത്. കൂട്ടനാശത്തിന് ശേഷിയുള്ള ആയുധങ്ങളെയും തന്റെ ബാങ്ക് അക്കൗണ്ടുകളെയും പറ്റി വിവരം നല്‍കുന്നതിന് പകരമായാണ് സദ്ദാം ഈ ആവശ്യം ഉന്നയിക്കുന്നത്.
ഇറാഖിലെ യു എസ് സേനയുടെ കമാന്ററായ റിക്കാര്‍ഡോ സാന്‍ചെസിന്റെ മേല്‍നോട്ടത്തിലാണ് ചര്‍ച്ച നടക്കുന്നതെന്നാണ് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ സുരക്ഷാ ഉപദേശകന്‍ കണ്‍ഡോളെസാ റൈസില്‍ നിന്നും ചര്‍ച്ചയുടെ വിവരങ്ങള്‍ യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അപ്പപ്പോള്‍ അറിയുന്നുണ്ടത്രെ.
സപ്തംബര്‍ 12ന് വൈകീട്ട് സദ്ദാമിന്റെ ഒരു പ്രതിനിധി തിക്രിതിലെ സഖ്യസേന അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാത്തുനില്‍ക്കുന്ന ഒരു വീട്ടിലേക്ക് സദ്ദാമിന്റെ പ്രതിനിധിയെ കൊണ്ടുപോയി.
നിരാശനും അരക്ഷിതനുമായ സദ്ദാം ഒളിസങ്കേതം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സഖ്യസേനയുമായി ഇത്തരമൊരു ധാരണയ്ക്ക് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications