സമ്പന്നഅമേരിക്കക്കാരില്‍ ഇന്ത്യക്കാരനും
ഹൂസ്റണ്‍: സമ്പന്നരായ 400 അമേരിക്കക്കാരുടെ ലിസ്റില്‍ ഒരു ഇന്ത്യക്കാരനും. വെഞ്ച്വര്‍ കാപ്പിറ്റലിസ്റായി യുഎസില്‍ പ്രവര്‍ത്തിക്കുന്ന വിനോദ് കോസ്ലയാണ് ഈ ലിസ്റില്‍ ഇടം നേടിയിരിക്കുന്നത്. ഇദ്ദേഹം ക്ലെയ്നര്‍ പെര്‍കിന്‍സ് എന്ന കമ്പനിയുടെ ബിസിനസ് പങ്കാളിയാണ്.
ഏറ്റവും സമ്പന്നരായ അമേരിക്കയിലെ 400 പേരുടെ ലിസ്റ് തയ്യാറാക്കിയത് ഫോര്‍ബ്സ് മാസികയാണ്. ഇതില്‍ 357ാം സ്ഥാനമാണ് വിനോദ് കോസ്ലയ്ക്ക്. ഇപ്പോള്‍ 48 വയസ്സാണ് ഇദ്ദേഹത്തിന്. ദില്ലി സ്വദേശിയാണ് വിനോദ് കോസ്ല.
സണ്‍ മൈക്രോസിസ്റംസ് സ്ഥാപിച്ചവരില്‍ ഒരാളായിരുന്നു വിനോദ് കോസ്ല. എന്നാല്‍ സണ്‍ ഓഹരിവിപണിയില്‍ ലിസ്റ് ചെയ്തതോടെ അന്ന് 30 കാരനായ വിനോദ് കോസ്ല സണ്‍ മൈക്രോസിസ്റംസിനോട് വിട പറഞ്ഞു. പിന്നീടാണ് അദ്ദേഹം വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ ക്ലെയ്നര്‍ പെര്‍കിന്‍സ് സ്ഥാപിച്ചത്.
ഒട്ടേറെ ടെലികോം കമ്പനികളുടെ പിറവിയ്ക്ക് കാരണക്കാരനാണ് വിനോദ് കോസ്ല. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയും ഫൈബര്‍ ഒപ്റ്റിക്സും വാര്‍ത്തവിനിമയം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ചെലവ്കുറഞ്ഞും സാധ്യമാകുമെന്ന് മനസ്സിലാക്കിയ ആദ്യവ്യക്തികളില്‍ ഒരാളും കൂടിയാണ് വിനോദ് കോസ്ല.
സമ്പന്നരുടെ ലിസ്റില്‍ ഇക്കുറിയും ഒന്നാം സ്ഥാനം മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സിന് തന്നെ.












Click it and Unblock the Notifications