മധുമിത വധം: അമര്‍മണി ത്രിപാഠി അറസ്റില്‍
ന്യൂഡല്‍ഹി: ഹിന്ദി കവയത്രി മധുമിത ശുക്ല (24) യുടെ വധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയെ സി.ബി.ഐ. അറസ്റ് ചെയ്തു.
അമര്‍മണിയുടെ രക്തം മധുമിതയുടെ ഗര്‍ഭസ്ഥ ശിശുവിന്റേതുമായി യോജിക്കുന്നതായി ഡി എന്‍ എ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്. ഞായറാഴ്ച വൈകിട്ട് ലഖ്നൗവില്‍ അറസ്റിലായ ത്രിപാഠിയെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുന്നു.
മായാവതി മന്ത്രിസഭയിലെ അംഗമായിരുന്നു അമര്‍മണി ത്രിപാഠി. മധുമിത ശുക്ലയുടെ മരണത്തെതുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ കാരണം അമര്‍മണി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മെയ് ഒമ്പതിനാണ് മധുമിത ശുക്ല ലഖ്നൗവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മുലായം സിങ്ങ് യാദവ് മുഖ്യമന്ത്രിയായപ്പോള്‍ ബി.എസ്.പി. വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന എം.എല്‍.എ.മാരുടെ കൂട്ടത്തില്‍ ത്രിപാഠിയുമുണ്ടായിരുന്നു.












Click it and Unblock the Notifications