സ്റെയിന്‍സ് വധം: ദാരാ സിഹിന് വധ ശിക്ഷ
ഭവനേശ്വര്‍: ആസ്ത്രേലിയന്‍ ക്രിസ്ത്യന്‍ മത പ്രചാരകനായ ഗ്രഹാം സ്റെയിന്‍സിനെ വധിച്ച കേസിലെ പ്രതിയായ ദാരാ സിഹിനെ (രവീന്ദ്ര കുമാര്‍ പാല്‍) തൂക്കിക്കൊല്ലാന്‍ ഭവനേശ്വര്‍ ജില്ലാ കോടതി വിധിച്ചു.
മറ്റ് 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. രജത് കുമാര്‍ ദാസ്, മഹേനദ്ര ഹേംബ്രാം, രത്നാ ഹേംബ്രാം, ഓജന്‍ ഹാന്‍ഡ്സ, ഉമാകാന്ത ഭോയ്, കാര്‍ത്തിക് ലോഹാര്‍, റാബി സൊറെന്‍, തുറാം ഹൊ, ദയാനിധി പത്ര, മഹാദേവ് മഹന്ത, ഹരീഷ് മഹന്ത, സുരാന്ത് നായക് എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. 2003 സെപ്തംബര്‍ 15 നാണ് ജില്ലാ കോടതി ജഡ്ജി മഹേന്ദ്ര നാഥ് പട്നായക് ഇവര്‍ കേസില്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നത്. വിധി പറയുന്ന നേരത്ത് എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.
2001 ജനവരി 22നാണ് ആസ്ത്രേലിയന്‍ മതപ്രവര്‍ത്തകനായ സ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് മക്കളേയും ജീപ്പില്‍ ഉറങ്ങി കിടക്കുമ്പോള്‍ തീയിട്ട് കൊന്നത്. ഫിലിപ്പ് (11) തിമോത്തി (7) എന്നിവരാണ് സ്റെയിന്‍സിന്റെ മരിച്ച മക്കള്‍. 1965 മുതല്‍ ഒറീസയിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു സ്റെയിന്‍സ്. ഒറീസയിലെ കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തിലെ പള്ളിയ്ക്ക് മുന്നിലായിരുന്നു സംഭവം.












Click it and Unblock the Notifications