മായാവതിയ്ക്ക് 40 കോടിയുടെ ആസ്തി
ദില്ലി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയ്ക്ക് 40 കോടിയുടെ ആസ്തിയുണ്ടെന്ന് സിബിഐ വെളിപ്പെടുത്തുന്നു.
ഇത് താജ് അഴിമതിക്കേസിലൂടെ സമ്പാദിച്ച തുകയാണെന്നും സിബിഐ ആരോപിയ്ക്കുന്നു. ഈ തുക ഉപയോഗിച്ച് മസൂറിയില്‍ മായാവതി രണ്ട് ഹോട്ടലുകള്‍ വാങ്ങിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
മസൂറിയിലെ അപ്സര, ഷെറട്ടണ്‍ എന്നീ ഹോട്ടലുകളാണ് മായാവതി വാങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ ഹോട്ടല്‍ വാങ്ങിയെന്നാണ് വിവരം. മായാവതിയുടെ ആദായനികുതി റിട്ടേണുകളും സിബിഐ പരിശോധിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ റിട്ടേണുകളില്‍ വരുമാനം 80ലക്ഷം എന്നാണ് കാണിച്ചിരിക്കുന്നത്.












Click it and Unblock the Notifications