കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി ബിഎസ്പി അധ്യക്ഷ

  • By Staff
Google Oneindia Malayalam News

ദില്ലി: ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം മായാവതി ഏറ്റെടുത്തു. പാര്‍ട്ടി നേതാവ് കാന്‍ഷിറാം രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനാലാണ് മായാവതി പാര്‍ട്ടി നേതൃത്വം എറ്റെടുത്തതെന്ന് സപ്തംബര്‍ 22 തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മായാവതി ഇതുവരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മാത്രമായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 18ന് നടന്ന യോഗത്തില്‍ മായാവതിയെ ബിഎസ്പിയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നതായി ബിഎസ്പി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സയിലായിരുന്ന കാന്‍ഷിറാം ഇപ്പോള്‍ വിദഗ്ധചികിത്സയ്ക്കായി ദില്ലിയിലെ ആശുപത്രിയില്‍ കഴിയുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X