കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് ഓഫീസറുടെ കൊല: 4 പേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

ചങ്ങനാശേരി: എറണാകുളം പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) സെക്ഷന്‍ ഓഫീസര്‍ തിരുവനന്തപുരം കാട്ടാക്കട ശാന്തിനിലയത്തില്‍ എസ്. ജ്യോതികുമാറിനെ(51) കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയിലായി.

പ്രതികളെ പൊലീസ് രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരുകള്‍ സപ്തംബര്‍ 22 തിങ്കളാഴ്ച വൈകുന്നേരത്തോടെ വെളിപ്പെടുത്തും.

ആദ്യഭാര്യ ലതാംബികയുടെ ബന്ധുക്കളായ നാല് പേരാണ് പിടിയിലായത്. ജ്യോതികുമാര്‍ കുറച്ചുകാലമായി ഭാര്യ ലതാംബികയുമായി പിണങ്ങി മാറിത്താമസിച്ച് വരികയായിരുന്നു. പള്ളം സ്വദേശി അനിത എന്ന സ്ത്രീയോടൊപ്പമാണ് കുമാരനല്ലൂരുള്ള വാടകവീട്ടില്‍ താമസിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് ലതാംബികയുടെ ബന്ധുക്കള്‍ ജ്യോതികുമാറുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിലേക്കെന്ന് പറഞ്ഞിറങ്ങിയ ജ്യോതികുമാറിന്റെ ജഡം പിന്നീട് പാലാത്രച്ചിറയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കാണപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X