അമൃതകീര്‍ത്തി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: വേദപാരമ്പര്യത്തിനും ഇന്ത്യന്‍ സംസ്കാരത്തിനും നല്‍കിയ സംഭാവനകള്‍ക്കായി അമൃതാനന്ദമയി മഠം ഏര്‍പ്പെടുത്തിയ അമൃത കീര്‍ത്തി പുരസ്കാരങ്ങള്‍ക്ക് ഡോ. ശങ്കര്‍ അഭയങ്കാറും പ്രൊഫ. ഹരിഹരശാസ്ത്രിയും അര്‍ഹരായി.
ആദിത്യ പ്രതിസ്ഥാന്‍ ചാരിറ്റബ്ള്‍ ട്രസ്റിന്റെ സ്ഥാപകനായ ഡോ. ശങ്കര്‍ അഭയങ്കാര്‍ മുപ്പതിലേറെ പുസ്തകങ്ങളുടെ കര്‍ത്താവാണ്. തിരുവനന്തപുരത്തെ സംസ്കൃത പണ്ഡിതനായ ഹരിഹരശാസ്ത്രി സംസ്കൃതം വ്യാകരണത്തില്‍ വിവിധ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കും നിസ്വാര്‍ഥ ജീവിതം നയിക്കുന്നവരെയും ആദരിക്കാനായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശില്പവും 1,23,456 രൂപയും അടങ്ങിയതാണ് അവാര്‍ഡ്. ആചാര്യ നരേന്ദ്രഭൂഷന്‍, ഡോ. പി. പരമേശ്വരന്‍ എന്നിവരാണ് നേരത്തെ ഈ അവാര്‍ഡ് നേടിയിട്ടുള്ളത്.












Click it and Unblock the Notifications