കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനവട്ട ചര്‍ച്ചയും പരാജയം

  • By Super
Google Oneindia Malayalam News

കൊച്ചി: എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും കേന്ദ്രനിരീക്ഷകരായ വീരപ്പ മൊയ്ലി, ജി. കെ. വാസന്‍ തുടങ്ങിയവരും കെ. കരുണാകരനുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.

പനമ്പിള്ളിനഗറിലെ കരുണാകരന്റെ വീട്ടില്‍ വച്ചായിരുന്നു സപ്തംബര്‍ 21 ഞായറാഴ്ച ചര്‍ച്ച നടന്നത്. ചര്‍ച്ച പ്രത്യേക ഫലമൊന്നുമുണ്ടാക്കിയില്ലെന്ന് കരുണാകരന്റെയും എ ഐ സി സി നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായി.

എറണാകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് അഹമ്മദ് പട്ടേല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പ് പോലെയാവില്ല ഇത്തവണ കാര്യങ്ങളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് പട്ടേല്‍ പറഞ്ഞു.

അതേ സമയം തന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി പിളര്‍ക്കാന്‍ താനായിട്ട് എന്തെങ്കിലും നീക്കം നടത്തില്ല. എന്നാല്‍ ആന്റണിയുടെ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും ജയിക്കരുതെന്നാണ് ആഗ്രഹമെന്നും എ ഐ സി സി നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കരുണാകരന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ ലേഖകരോട് പട്ടേല്‍ പറഞ്ഞെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. തുടര്‍ന്ന് വീണ്ടും 10 മിനുട്ട് നേരം ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ കരുണാകരന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം പൂര്‍ണമായും പരാജയപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X