ഹെല്‍മെറ്റിന്റെ പേരില്‍ കൈക്കൂലി
കൊല്ലം: ഹെല്‍മെറ്റില്ലാതെ യാത്രചെയ്ത ഒരു കുടുംബത്തില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലീസുകാരന് പിടിയില്‍. കൊല്ലം വെസ്റ് പൊലീസ് സ്റേഷനിലെ കോണ്‍സ്റബിള്‍ ജാക്സനെ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീജിത് പിന്നീട് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.
കൊല്ലം തേവള്ളി ജാസ്വില്ലയില് പി.എം. അബ്ദുള്‍ സലാമില്‍ നിന്നാണ് കോണ്‍സ്റബിള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. റെയില്‍വേയില്‍ ജോലിക്കാരനായ അബ്ദുള്‍ സലാമും കുടുംബവും കൂടി അനുജന്റെ വീട്ടിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് കൊല്ലം സബ്ജയിലിന് മുന്നില്‍ വച്ച് കോണ്‍സ്റബിള്‍ ജാക്സണ് ഇവരെ തടഞ്ഞുനിര്‍ത്തിയത്. അബ്ദുള്‍ സലാം ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നാല്‍ ബൈക്കില്‍ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയും മകളും ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് ജാക്സണ് അബ്ദുള്‍ സലാമിനെ സ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
500 രൂപ കൈക്കൂലി തന്നാല്‍ വിട്ടയക്കാമെന്ന് കോണ്‍സ്റബിള്‍ പറഞ്ഞു. വൈകുന്നേരം കൈക്കൂലിയുമായി എത്താമെന്ന് പറഞ്ഞപ്പോള്‍ അബ്ദുള്‍ സലാമിനെ വിട്ടയച്ചു. അബ്ദുള്‍ സലാം പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. വൈകുന്നേരം അബ്ദുള്‍ സലാമില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജാക്സണെ പൊലീസ് അറസ്റ് ചെയ്തത്.
ജാക്സണെ എസ്പി സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications