Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് അച്ചടക്ക നടപടിയെടുക്കും

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ് നല്‍കുന്നതിന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു.

യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയോടാണ് ലിസ്റ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ പങ്കെടുക്കാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അനില്‍കുമാര്‍ പറഞ്ഞു.

പ്രചാരണത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ സപ്തംബര്‍ 21 ഞായറാഴ്ച തന്നെ നടപടിയെടുക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് മുമ്പ് പ്രകോപനം സൃഷ്ടിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+