മാധവന്‍നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചെയര്‍മാനായി ജി. മാധവന്‍ നായരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഇദ്ദേഹത്തിനെ ബഹിരാകാശവകുപ്പ് സെക്രട്ടറിയുടെ ചുമതലയും ഏല്പിച്ചിട്ടുണ്ട്.
ഇതുവരെ അദ്ദേഹം ഈ തസ്തികകളുടെ അധികച്ചുമതല വഹിച്ചുവരികയായിരുന്നു. വിക്രംസാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഡയറക്ടറായി ഡോ. ബി.എന്‍. സുരേഷിനെയും പ്രൊജക്ട് ഡയറക്ടറായി ആര്‍.വി. പെരുമാളിനെയും നിയമിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ സാല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ബി.എന്‍. സുരേഷ് 1969ലാണ് വിഎസ്എസ്സിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന് 2002ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
ആര്‍.വി. പെരുമാള്‍ 1970ല്‍ വിഎസ്എസ്സിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയര്‍ക്രാഫ്റ്റ് സ്ട്രക്ച്ചേഴ്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി.












Click it and Unblock the Notifications