മാറാട്: ദുരിതാശ്വാസത്തുക തിരിച്ചുനല്കി
കോഴിക്കോട്: മാറാട് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസത്തുക അരയസമാജം തിരിച്ചുനല്‍കി.
സപ്തംബര്‍ 22 തിങ്കളാഴ്ച അരയസമാജം പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റിലേക്ക് പ്രകടനമായി ചെന്നാണ് ദുരിതാശ്വാസതുക ജില്ലാ കളക്ടര്‍ ടി. ഒ. സൂരജിനെ തിരികെയേല്പിച്ചത്. ഏഴ് ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ ചെക്കുമാണ് കളക്ടര്‍ക്ക് തിരിച്ചു നല്‍കിയത്.
മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടാത്തതില്‍ പ്രതിഷേധിച്ചാണ് ദുരിതാശ്വാസതുക തിരികെ നല്‍കിയെതന്ന് അരയസമാജം നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications