ആന്റണി അവസരവാദി: പിണറായി
കൊച്ചി: രാഷ്ട്രീയ സദാചാരവും മര്യാദയുമില്ലാത്ത അവസരവാദിയാണ് മുഖ്യമന്ത്രി എ. കെ. ആന്റണിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ സദാചാരമില്ലെന്ന് ആരോപിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത വ്യക്തിയാണ് ആന്റണിയെന്ന് പിണറായി ആരോപിച്ചു. സപ്തംബര്‍ 22 തിങ്കളാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പിണറായി.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാപകമായ അധികാര ദുര്‍വിനിയോഗമാണ് നടന്നത്. കോടികളാണ് എറണാകുളത്തെ പ്രചാരണത്തിനായി ദുര്‍വിനിയോഗം ചെയ്തത്.
നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തന്റെ പദവിക്ക് ചേര്‍ന്ന രീതിയിലല്ല സംസാരിക്കുന്നതെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications