എറണാകുളത്ത് പോളിംഗ് കൂടുമെന്ന് സര്‍വെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറയില്ലെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 59 ശതമാനം പേരും പോളിംഗ് ശതമാനം കുറയില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അതേ സമയം 40 ശതമാനം പേര്‍ പോളിംഗ് കുറയുമെന്ന് അഭിപ്രായപ്പെട്ടു.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന കഴിഞ്ഞ 14 തിരഞ്ഞെടുപ്പുകളുടെ ശരാശരി പോളിംഗ് ശതമാനം 71.08 ആണ്. ഇതേ പോളിംഗ് ശതമാനം ഇക്കുറിയും ഉണ്ടായാല്‍ സെബാസ്റ്യന്‍ പോള്‍ ജയിക്കുമെന്നും ഈ സ്വകാര്യ ടിവി ചാനല്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications