ശിവസേനയുടെ വോട്ട് സെബാസ്റന്‍ പോളിന്
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ശിവസേന എല്‍ ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായ സെബാസ്റ്യന്‍ പോളിന് വോട്ട് ചെയ്യും.
മത്സരരംഗത്തുള്ളവരില്‍ ഭേദപ്പെട്ട സ്ഥാനാര്‍ഥി സെബാസ്റ്യന്‍ പോളായതുകൊണ്ടാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ശിവസേനയുടെ സംസ്ഥാന വക്താവ് പള്ളിക്കല്‍ സുനില്‍ പറഞ്ഞു.
എന്‍ ഡി എ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വി. വിശ്വനാഥമേനോന്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയല്ല. ആന്റണി സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണിന് പരിഗണന നല്‍കിയില്ല.
എറണാകുളം മണ്ഡലത്തില്‍ ശിവസേനയ്ക്ക് 25,000 വോട്ടുകളുണ്ടെന്ന് പള്ളിക്കല്‍ സുനില്‍ പറഞ്ഞു.












Click it and Unblock the Notifications