Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ക്ക് രാഷ്ട്രീയം പറയാം: വക്കം

തൃശൂര്‍: നിയമസഭയ്ക്ക് പുറത്ത് സ്പീക്കര്‍മാര്‍ രാഷ്ട്രീയം പറയുന്നതിന് നിരോധനമില്ലെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.

സ്പീക്കറുടെ പദവി നിയമസഭയ്ക്കകത്താണ്. അവിടെ ഞാന്‍ നിഷ്പക്ഷനുമാണ്- വക്കം പറഞ്ഞു. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസ് വിട്ടുപോവണമെന്ന തന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വക്കം.

തങ്ങളുടെ പദവി നഷ്ടപ്പെടുമെന്ന പേടിയുള്ളതുകൊണ്ടാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടുപോവാന്‍ തയ്യാറാവാത്തത്.

കരുണാകരനെ ചുവപ്പു പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്ന സി പി എം നടപടി രാഷ്ട്രീയത്തിലെ ധാര്‍മികതകര്‍ച്ചയുടെ ഉദാഹരണമാണ്. വര്‍ഷങ്ങളായി എതിര്‍ത്തുപോന്ന ഒരാളെ ഒരു സുപ്രഭാതത്തില്‍ ഒരു കാരണവുമില്ലാതെ തങ്ങളുടെ ഭാഗത്തേക്ക് സ്വീകരിക്കുന്നത് ധാര്‍മികതയില്ലാത്തതു കൊണ്ടാണ്- വക്കം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+