പി.ഭരതന്‍പിള്ള കാഷ്യു കൗണ്‍സില്‍ ചെയര്‍മാന്‍
കൊച്ചി: കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ചെയര്‍മാനായി കൊല്ലത്തെ ഏഷ്യാറ്റിക് എക്സ്പോര്‍ട്ട് എന്റര്‍പ്രൈസസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ പി. ഭരതന്‍പിള്ളയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
സപ്തംബര്‍ 22 തിങ്കളാഴ്ച നടന്ന പുന:സംഘടിപ്പിക്കപ്പെട്ട ഭരണസമിതിയുടെ യോഗത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.
കൊല്ലത്തെ മോഹന്‍സ് ഇന്റര്‍നാഷന്‍ പ്രൊപ്പൈറ്റര്‍ ഗോപി മോഹനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.
കൗണ്‍സിലിന്റെ ഭരണ സമിതിയിലേക്ക് എ. അബ്ദുള്‍ സലാം, ആര്‍. പ്രതാപ്നായര്‍, ടി. കെ. ഷഹല്‍ ഹസ്സന്‍ മുസലിയാര്‍, എ. യൂനുസ് കുഞ്ഞ്, ജി. കൃഷ്ണന്‍ നായര്‍, എന്നിവരെ തിരഞ്ഞെടുത്തു.












Click it and Unblock the Notifications