ദാരാസിംഹ് അപ്പീല്‍ നല്‍കില്ല
ഭുവനേശ്വര്‍: ഓസ്ട്രേലിയക്കാരനായ മതപ്രവര്‍ത്തകന്‍ ഗ്രഹാം സ്റെയിന്‍സിനെ ചുട്ടുകൊന്ന കേസില്‍ വധശിക്ഷ ലഭിച്ച ധാരാസിംഗ് വിധിക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കില്ല.
ദാരയുടെ വക്കീല്‍ ബാനാ മൊഹന്തിയാണ് ഇത് വെളിപ്പെടുത്തിയത്. ദാര തന്നോട് ഇത് പറഞ്ഞതായി ബാന പറഞ്ഞു.
കേസിലെ മറ്റു 12 പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചിട്ടുണ്ട്. ഇവര്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലാ സെഷന്‍സ് ജഡ്ജി മഹേന്ദ്രനാഥ് പട്നായിക്കാണ് വിധി പ്രസ്താവിച്ചത്.
വിധിപ്രഖ്യാപിച്ച ശേഷം, വിധിക്കെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്ന് ദാരാസിംഗിന്റെ അഭിഭാഷകന്‍ ബാനാ മൊഹന്തി പറഞ്ഞിരുന്നു.












Click it and Unblock the Notifications