കരസേന അി മിസൈലുകള്‍ വിന്യസിക്കും
ദില്ലി: അി മിസൈലുകള്‍ ഉടന്‍ വിന്യസിക്കുന്നതിനായി കരസേനക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ട് അി മിസൈല്‍ ഗ്രൂപ്പുകള്‍ വികസിപ്പിക്കാന്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി തീരുമാനിച്ചിട്ടുണ്ട്.
ഒന്ന് ഹ്രസ്വദൂര അി-1നും മറ്റേത് മധ്യദൂര അി-രണ്ടിനുമാണ്. അി-1 മിസൈല്‍ ഗ്രൂപ്പിന് 334 മിസൈല്‍ ഗ്രൂപ്പെന്നും അി-രണ്ട് ഗ്രൂപ്പിന് 335 മിസൈല്‍ ഗ്രൂപ്പെന്നുമാണ് കരസേന പേരിട്ടിരിക്കുന്നത്. ഈ യൂണിറ്റുകള്‍ വികസിപ്പിക്കുന്നിന് സര്‍ക്കാരിന്റെ സാമ്പത്തിക അനുമതി അടുത്തുതന്നെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് പൃഥ്വി ഗ്രൂപ്പുകള്‍ കൂടി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 444 മുസൈല്‍ ഗ്രൂപ്പ്, 555 മിസൈല്‍ ഗ്രൂപ്പ് എന്നിങ്ങനെയായിരിക്കും ഇവയ്ക്ക് പേരിടുന്നത്. 222, 333 എന്നീ പൃഥ്വി മിസൈല്‍ ഗ്രൂപ്പുകള്‍ കരസേന വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications