ഭക്ഷ്യസംസ്കരണ പാര്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിക്കും
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിലെ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ പാര്‍ക്ക് സപ്തംബര്‍ 25 വ്യാഴാഴ്ച രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം രാഷ്ട്രത്തിന് സമര്‍പ്പിക്കും.
സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ രംഗത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നതെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനോട് ചേര്‍ന്നുനില്‍ക്കുന്ന 60 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. 20 കോടി രൂപയാണ് പാര്‍ക്കിന്റെ പ്രാഥമിക ചെലവ്. നാല് യൂണിറ്റുകള്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 40 മുതല്‍ 50 വരെ യൂണിറ്റുകള്‍ക്ക് പാര്‍ക്കില്‍ പ്രവര്‍ത്തിക്കാനാവും.
ഭക്ഷ്യസംരക്ഷണത്തിലും പാക്കേജിംഗ് പ്രക്രിയയിലും കൂടി പാര്‍ക്ക് ശ്രദ്ധ ചെലുത്തും. ആഗോള വിപണിയില്‍ ഈ രണ്ട് വശങ്ങള്‍ നിര്‍ണായകമാണ്. 50 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് പാര്‍ക്ക് വികസിപ്പിക്കുന്നതിന് കിന്‍ഫ്രയ്ക്ക് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications