ആന്റണി നെറികേട് മാത്രം കാട്ടുന്നു
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നെറികേട് മാത്രമേ എ. കെ. ആന്റണി കാട്ടിയിട്ടുള്ളൂവെന്ന് കെ. കരുണാകരന്‍.
അവസരവാദ രാഷ്ട്രീയത്തിന്റെ മാതൃകയാണ് ആന്റണി. തന്നെ ഉപദേശിക്കാനുള്ള പരിചയമോ അനുഭവമോ ആന്റണിക്കില്ല. അതുകൊണ്ടുതന്നെ തന്നെ ഉപദേശിക്കുന്ന ഏര്‍പ്പാട് ആന്റണി നിര്‍ത്തണം.
വാക്ക് മാറി പ്രവര്‍ത്തിക്കുന്നവരോട് തന്തയില്ലായ്മ കാണിക്കുന്നോ എന്നേ സാധാരണ ആളുകള്‍ ചോദിക്കൂവെന്ന് കരുണാകരന്‍ പറഞ്ഞു.
താന്‍ ഇതുവരെ സി പി എമ്മുമായി ചേര്‍ന്നിട്ടില്ല. സി പി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ളത് ആന്റണിയാണ്. അവസരം കിട്ടുമ്പോഴൊക്കെ നിലപാട് മാറ്റുന്നതാണ് ആന്റണിയുടെ രാഷ്ട്രീയം. മതത്തെയും ജാതിയെയും മാറിമാറി പുകഴ്ത്തുന്നതും ആക്ഷേപിക്കുന്നതും ആന്റണിയുടെ പതിവാണ്.
ആന്റണിയുടെ പ്രവര്‍ത്തനം കേരളീയരില്‍ എതിര്‍പ്പും വെറുപ്പും വളര്‍ത്തുന്നതാണെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications