കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ഹിന്ദുഐക്യവേദി സമരം ശക്തമാക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാടം സംഭവത്തെക്കുറിച്ച് സി. ബി. ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.

അരയസമാജവും സമരം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരയസമാജം കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രസംഗിക്കവേ ഹിന്ദുഐക്യവേദി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ സെപ്തംബര്‍ 22 തിങ്കളാഴ്ച ഇത് വ്യക്തമാക്കി.

പ്രക്ഷോഭപരിപാടികളാണ് അവര്‍ ഉദ്ദേശിക്കുത്. നിയമം ലംഘിച്ച് വഴി തടയയുന്നതുവരെയുളള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കും. ഇതുവരെ പ്രക്ഷോഭം അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ലെങ്കിലും 25ന് ശേഷം സ്ഥിതി മാറുമൊണ് സൂചന. ഇതിനായി അരയസമാജവും ഹിന്ദുഐക്യവേദിയും വന്‍ സന്നാഹങ്ങളാണ് നടത്തുത്.

ഇതിനായി ആളുകളെ ആളുകളെ സംഘടിപ്പിക്കുുണ്ട്. അതേസമയം മാറാട് പുനരധിവാസത്തിന്റെ കാര്യത്തില്‍ ബലപ്രയോഗത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. പുനരധിവാസത്തില്‍ പിന്നാക്കം പോകാന്‍ സര്‍ക്കാറിന് മാര്‍ഗ്ഗമില്ല.

മാറാട്ടെ പുനരധിവാസം നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് ലീഗ്കാര്‍ കാര്യമായി പങ്കെടുക്കാത്തത്. ആന്റണി ശിഹാബ് തങ്ങളെ പല തവണ ഇക്കാര്യം സംസാരിയ്ക്കാനായി ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

അരയസമുദായത്തില്‍ പെട്ടവര്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം കളക്ടര്‍ക്ക് തിരിച്ച് നല്‍കിയതും സര്‍ക്കാരിന് ഏറ്റ അടിയാണ്. ഇതിനൊപ്പമാണ് അവര്‍ സമര പരിപാടികള്‍ നടത്താന്‍ കൂടി തയ്യാറാവുന്നത്.

പുനരധിവാസ കാര്യത്തില്‍ ആന്റണിയെ സഹായിയ്ക്കാന്‍ മറ്റ് ഘടക കക്ഷികള്‍ ഒന്നും തന്നെ എത്തുന്നുമില്ല. പല തവണ ബി ജെപിയുമായ് രഹസ്യ സംഭാഷണങ്ങള്‍ എ വിഭാഗക്കാര്‍ നടത്തിയിട്ടും കാര്യമായ ഫലം ഒന്നും തന്നെ ഉണ്ടായില്ല.

പുനരധിവാസം വൈകിക്കോട്ടെ എന്ന രഹസ്യ നിലപാടാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്ക്ക് ഉള്ളത്. മാറാട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതുമുതല്‍ അനുരഞ്ജനത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ മാറ്റി നിറുത്തിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. മാത്രമല്ല തുടക്കത്തില്‍ അദ്ദേഹത്തിനെതിരേയും ഇതിന്റെ പഴി ആരോപിയ്ക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X