സ്വാശ്രയഫീസ്: സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് ക്വാട്ടയിലെ ഫീസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതിന് തുല്യമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ പുഷ്പഗിരി മെഡിക്കല്‍ കോളജ് നല്കിയ റിട്ട് ഹര്ജിയിന്മേല് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് ആര്. ബസന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നോട്ടീസയച്ചത്.
സ്വാശ്രയ കോളജുകളിലെ ഫസ് നിര്‍ണയിക്കുന്നതു സംബന്ധിച്ച് സുപ്രിം കോടതി ഈയിടെ പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. സ്വാശ്രയ കോളജുകളിലെ ഫീസ് നിര്‍ണയിക്കുന്നതിന് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഫീസ് ഘടന പുതുക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതെന്നാണ് സുപ്രിം കോടതിയുടെ വിധിയില്‍ പറയുന്നത്. സമിതി രൂപീകരിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ജോലി.
സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും വാര്‍ഷികഫീസായി 1.5 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കുന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രിം കോടതി സ്റേ ചെയ്യുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഗ്രീന്‍ കാര്‍ഡുമായി പ്രവേശനത്തിനെത്തിയവരില് നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായ 96525 രൂപ വാങ്ങാന്‍ പുഷ്പഗിരി മെഡിക്കല്‍ കോളജ് മാനേജ്മെന്റ് വിസമ്മതിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിക്കാന്‍ നിയോഗിച്ചിട്ടുള്ള റിട്ടയേഡ് സുപ്രിം കോടി ജഡ്ജി കെ. ടി. തോമസിന്റെ നേതൃത്വത്തിലുള്ള സമിതി തീരുമാനിക്കുന്നതിന് അനുസരിച്ചുള്ള ഫീസ് നല്‍കാമെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങുകയും ചെയ്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications