ഒതുക്കല്‍ ശ്രമം നേരിടുമെന്ന് മുരളി
കോഴിക്കോട്: തന്നെയും കെ. കരുണാരനെയും ഒതുക്കാന്‍ കോണ്‍ഗ്രസില്‍ ശ്രമമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍. സപ്തംബര്‍ 23 ചൊവാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയ്ക്കകത്തും പുറത്തും തങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളെ ചെറുത്താണ് ഇതുവരെയെത്തിയത്. കോണ്‍ഗ്രസില്‍ ഇത്തരം നീക്കങ്ങള്‍ പുതുമയല്ല. ഒതുക്കാനുള്ള നീക്കങ്ങള്‍ ചിലപ്പോള്‍ രൂക്ഷമാവാറുണ്ട്.
എറണാകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് തന്റെ വിശ്വാസം. എറണാകുളം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കുമോയെന്നതിെന പറ്റി സപ്തംബര്‍ 29ന് ശേഷമേ പറയാനാവൂ.
സംസ്ഥാനത്ത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തന്നെയല്ലാതെ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നതിനെ പറ്റി അറിയില്ല. കെ പി സി സി പ്രസിഡന്റ് അറിയാതെ ഒരു അച്ചടക്ക നടപടിയുമുണ്ടാവില്ല.
കെ പി സി സി പ്രസിഡന്റ് സ്ഥാനം തന്റെ ദൗര്‍ബല്യമല്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications