ഓണ്‍ലൈന്‍ ലോട്ടറിക്ക് ടെണ്ടര്‍മാരില്ല
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ സംരംഭത്തിന് സ്വകാര്യ ഏജന്‍സികള്‍ അപേക്ഷ സമര്‍പ്പിച്ചില്ല.
സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്നതിന് സ്വകാര്യ ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിന് എല്ലാ പ്രധാന പത്രങ്ങളിലും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയിരുന്നു. എന്നാല്‍ ഒരു സ്വകാര്യ ഏജന്‍സി പോലും അപേക്ഷ നല്‍കിയില്ല.
ടെണ്ടര്‍ ക്ഷണിച്ചതിന്റെ ആദ്യദിവസം 20,000 രൂപയുടെ ഒമ്പത് ടെണ്ടര്‍ അപേക്ഷാ ഫോറങ്ങള്‍ വിറ്റിരുന്നു. എന്നാല്‍ പൂരിപ്പിച്ച ഒരു അപേക്ഷാ ഫോറം പോലും ഉന്നതതല ടെണ്ടര്‍ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചില്ല. ആഗസ്ത് 23 ആയിരുന്നു അപേക്ഷ സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന തീയതി.
ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നതിനുള്ള കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടാവുന്നതിനാണ് സ്വകാര്യ ഏജന്‍സികള്‍ അപേക്ഷ നല്‍കുന്നതില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് കരുതുന്നു.
ഏജന്‍സിയുടെ കമ്മിഷന്‍ മൊത്തം വരുമാനത്തിന്റെ 25 ശതമാനത്തില്‍ കൂടില്ലെന്നാണ് വ്യവസ്ഥ. വ്യവസ്ഥകള്‍ ലഘൂകരിയ്ക്കാനായി ടെണ്ടര്‍മാര്‍ സംഘം ചേര്‍ന്ന് അപേക്ഷ സമര്‍പ്പിയ്ക്കാതിരിയ്ക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നതിന് ലോട്ടറി നിയമം സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മാറ്റിയിരുന്നു.












Click it and Unblock the Notifications