പോളിംഗിന് മന്ദഗതിയില്‍ തുടക്കം
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പോളിംഗിന് മന്ദഗതിയിലുള്ള തുടക്കം. സപ്തംബര്‍ 23 ചൊവാഴ്ച രാവിലെ എട്ട് മണിക്കാണ് പോളിംഗ് തുടങ്ങിേയത്.
മറ്റ് പ്രദേശങ്ങളില്‍ രാവിലെ പോളിംഗ് തുടങ്ങിയത് മന്ദഗതിയിലാണെങ്കിലും ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണപ്പെട്ടു.
യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണ്‍ രാവിലെ 8.30ന് ആലുവ പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ട് ഓഫീസിലെ ബൂത്തില്‍ വോട്ട് ചെയ്തു. ഭാര്യയോടും അമ്മയോടുമൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. സെബാസ്റ്യന്‍ പോള്‍ രാവിലെ കലൂര്‍ സെന്റ് അഗസ്റിന്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം ഉയരുന്നതാണ് തനിക്ക് പ്രയോജനപ്രദമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
10.88 ലക്ഷം വോട്ടര്‍മാരാണ് ചൊവാഴ്ച എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനായി പോളിംഗ് ബൂത്തുകളിലെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നാലായിരത്തിലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications