Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിംഗ് 58 ശതമാനമെന്ന്

അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് പോളിംഗ് ശതമാനം 58 ആണ്. ഇത് കൂടാനും കുറയാനും സാദ്ധ്യതയുണ്ട്. രാത്രി വൈകി മാത്രമേ പോളിംഗ് ശതമാനം കൃത്യമായി പ്രഖ്യാപിയ്ക്കുകയുള്ളു.

എന്നാല്‍ നാല് മണിയ്ക്ക് 50 ശതമാനം മാത്രമാണ് പോള്‍ ചെയ്തിരുന്നത്. അതുകൊണ്ട് അടുത്ത ഒരു മണിയ്ക്കൂറിനുള്ളില്‍ എട്ട് ശതമാനം പോളിംഗ് നടക്കുക അത്ര എളുപ്പമല്ല. എന്നാല്‍ പല ബൂത്തുകളിലും വൈകീട്ട് നല്ല തിരക്കായിരുന്നു. അതുകൊണ്ട് ഇത്രയും പോളിംഗ് നടന്നേയ്ക്കാനും സാദ്ധ്യതയുണ്ട്.

സാധാരണകണക്കുകള്‍ അനുസരിച്ച് പോളിംഗ് ശതമാനം 55 ശതമാനത്തില്‍ താഴെ ആയിരുന്നാല്‍ അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായിരിയ്ക്കും. എന്നാല്‍ എറണാകുളത്തെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം സാധാരണ പ്രവചനങ്ങള്‍ ഒക്കെ തന്നെ അസ്ഥാനത്താകാം.

പോളിംഗ് 50 ശതമാനം
04 പി എം സപ്തംബര്‍ 23, 2003

കൊച്ചി: എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വൈകീട്ട് നാല് മണിവരെ 48.81 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് ആലുവ നിയമസഭാ നിയോജകമണ്ഡലത്തിലാണ് - 54.07 ശതമാനം. മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് - പള്ളുരുത്തി-43.3 ശതമാനം, പറവൂര്‍ - 52 ശതമാനം, മട്ടാഞ്ചേരി - 48 ശതമാനം, എറണാകുളം - 44.8 ശതമാനം, ഞാറയ്ക്കല്‍ - 43.41 ശതമാനം, തൃപ്പൂണിത്തുറ - 52.86 ശതമാനം.

രണ്ട് മണിവരെ 40 ശതമാനം
02 പി എം സപ്തംബര്‍ 23, 2003

കൊച്ചി: ഉച്ചയ്ക്ക് രണ്ട് മണിവരെ എറണാകുളം ലോക് സഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി.

മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ 32 ശതമാനവും ആലുവ നിയമസഭാ മണ്ഡലത്തില്‍ 42 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പറവൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് - 46 ശതമാനം.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തൃപ്പൂണിത്തുറയില്‍ 40 ശതമാനം വോട്ട് മാത്രമേ ഉച്ചയ്ക്ക് രണ്ട് വരെ രേഖപ്പെടുത്തിയുള്ളു. ഞാറയ്ക്കല്‍ നിയോജകമണ്ടലത്തില്‍ 40 ശതമാനവും എറണാകുളം നിയമസഭാ മണ്ഡലത്തില്‍ 36 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

പോളിംഗ് ഉച്ചവരെ 25 ശതമാനം
സപ്തംബര്‍ 23, 2003

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഉച്ചവരെ 25 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണ് ഇത്തവണത്തെ പോളിംഗ്. മിക്കവാറും ബൂത്തുകളില്‍ വോട്ടര്‍മാരുടെ ക്യൂ ശുഷ്കിച്ച നിലയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ തന്നെ 90,000 ത്തോളം വോട്ടര്‍മാരുടെ എണ്ണം കുറവാണെന്നതും ഇതിന് കാരണമായിട്ടുണ്ടെന്ന് കരുതുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉച്ചയോടെ 30 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു.

ആദ്യത്തെ രണ്ട് മണിയ്ക്കൂറില്‍ 15 ശതമാനം വോട്ടര്‍മാരാണ് ചൊവാഴ്ച വോട്ട് രേഖപ്പെടുത്തിയത്.

ഒന്നു രണ്ട് ബൂത്തുകളില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം തകരാറായതിനാല്‍ വോട്ടിംഗ് തുടങ്ങാന്‍ ഒരുമണിയ്ക്കൂറോളം വൈകി. ചിലസ്ഥലങ്ങളില്‍ വോട്ടിംഗിനായി പുതിയ യന്ത്രം കൊണ്ടുവന്നു. മറ്റ് സ്ഥലങ്ങളില്‍ യന്ത്രം നന്നാക്കി വോട്ടിംഗ് തുടങ്ങി. വൈകി വോട്ടിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ വൈകിമാത്രമേ വോട്ടിംഗ് അവസാനിയ്ക്കുകയുള്ളു.

മിക്കവാറും എല്ലാ ബൂത്തുകളിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനാവാതെ തിരികെ പോവേണ്ടിവന്നു. ഓരോ ബൂത്തിലും ഏതാണ്ട് നൂറോളം വീതം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനാട്ടില്ല. ഇത് മൊത്തം പോളിംഗ് കുറയാന്‍ കാരണമാവും.

എറണാകുളത്തെ രാഷ്ട്രീയനേതാക്കള്‍ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി കെ. വി. തോമസ്, സി പി എം നേതാവ് കെ. ചന്ദ്രന്‍പിള്ള എം പി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. കെ ടി ഡി സി ചെയര്‍പേഴ്സണ്‍ പത്മജാ വേണുഗോപാല്‍ വോട്ടര്‍ പട്ടികയില്‍ വോട്ടില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+