പുനരധിവാസത്തെ ചെറുക്കും: യുവമോര്‍ച്ച
കോഴിക്കോട്: ബലം പ്രയോഗിച്ച് മാറാട് പുനരധിവാസം നടത്തുന്നതിനെ ചെറുക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അത്തരം നീക്കങ്ങളെ യുവമോര്‍ച്ച കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് സപ്തംബര്‍ 23 ചൊവാഴ്ച സുരേന്ദ്രന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മാറാട് പ്രശ്നത്തില്‍ അത്ഭുതകരമായി എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ചിരിക്കുകയാണ്. ഇരുമുന്നണികള്‍ക്കുമെതിരെ പോരാടുക എന്ന ദൗത്യം നിര്‍വഹിക്കുന്ന ബി ജെ പിയാണ് ഇപ്പോള്‍ സംസ്ഥാനത്തെ യഥാര്‍ഥ പ്രതിപക്ഷം.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുവമോര്‍ച്ച നീണ്ട പ്രക്ഷോഭത്തിന് തുടക്കമിടും.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ വിധി പറഞ്ഞ കോടതി പൊലീസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കുറ്റപ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭം ആരംഭിക്കും. ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.












Click it and Unblock the Notifications