കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാന്ദമയിയെ കുറിച്ച് ഫ്രഞ്ച് ചിത്രം

  • By Super
Google Oneindia Malayalam News

ച്ചി: മാതാ അമൃതാന്ദമയിയെ കുറിച്ച് ഫ്രഞ്ചില്‍ ഡോക്യുമെന്ററി ചിത്രമൊരുങ്ങുന്നു. മാന്യുല്‍ ഡിലാ റോച്ചെ, ജാന്‍ കോനെന്‍ എന്നിവരാണ് അമ്മയെ കുറിച്ചുള്ള ഫ്രഞ്ച് ചിത്രം തയ്യാറാക്കുന്നത്. നിര്‍മ്മാണം മാന്യുല്‍ ഡിലാ റോച്ചെ ആണെങ്കില്‍ സംവിധാനം നിര്‍വഹിയ്ക്കുന്നത് ജാന്‍ കോനെന്‍.

ലോക സംസ്കാരങ്ങളെ കുറിച്ച് തങ്ങള്‍ ചെയ്യുന്ന ഡോക്യുമെന്ററി പരമ്പരയുടെ ഭാഗമാണ് അമൃതാനന്ദമയിയെ കുറിച്ചുള്ള ചിത്രമെന്ന് ഇരുവരും പറഞ്ഞു. ദര്‍ശന്‍-എംബ്രേസ് ദ വേള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. സാധാരണ പാശ്ചാത്യര്‍ സ്വീകരിയ്ക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ വ്യത്യസ്തമായ യാഥാര്‍ത്ഥ്യം അനുഭവിച്ചറിഞ്ഞവരെക്കുറിച്ചുള്ളതാണ് ഈ പരമ്പര.

അനദര്‍ റിയാലിറ്റി എന്ന പരമ്പരയില്‍ പാശ്ചാത്യലോകത്ത് സാധാരണയായി അംഗീകരിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി യാഥാര്‍ഥ്യങ്ങളെ അനുഭവിക്കുന്ന പ്രതിഭാസങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ചെയ്യുന്നതെന്ന് സംവിധായകര്‍ പറഞ്ഞു.

1995ല്‍ അമ്മയെ കണ്ടതിന് ശേഷം തന്റെ ജീവിതം മാറിയെന്ന് ഒരു മുന്‍ബുദ്ധസന്യാസിയായ റോച്ചെ പറഞ്ഞു. പല പ്രശ്നങ്ങള്‍ കാരണം സ്വസ്ഥതയില്ലാതെ കഴിയുകയായിരുന്ന തന്നെ ശരിയായ വഴി കണ്ടെത്താന്‍ സഹായിച്ചത് അമ്മയാണ്.

താന്‍ ഒരു ഭക്തനല്ലെങ്കിലും അമ്മ തന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തുവെന്ന് കോനെന്‍ പറഞ്ഞു. അമ്മയെയും അവരുടെ പ്രഭാവലയത്തെയും ഒരു കാഴ്ചക്കാരനായി മാത്രം നോക്കിക്കാണുന്ന വ്യക്തിയാണ് കോനെന്‍. പാരിസില്‍ വച്ച് കഴിഞ്ഞ വര്‍ഷം അമ്മയെ കണ്ടപ്പോള്‍ ആത്മീയലോകവുമായി മാത്രമല്ല ഭൗതികലോകത്തെ ദുരിതങ്ങളുമായും അവര്‍ എങ്ങനെ ബന്ധപ്പെടുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തി. ഇത് മഹാത്ഭുതമല്ലാതെ മറ്റൊന്നല്ല. - കോനെന്‍ പറയുന്നു.

52 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ അമ്മയുമായുള്ള അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളിക്കും. 2004ല്‍ ചിത്രം റിലീസ് ചെയ്യും. ഇന്നത്തെ അമ്മയെന്ന അവതാരത്തിലേക്കുള്ള ഒരു സ്ത്രീയുടെ യാത്രയായിരിക്കും ഡോക്യുമെന്ററിയില്‍ വിശദമാക്കുകയെന്ന് സംവിധായകര്‍ പറഞ്ഞു.

സ്വന്തമായി ഒരു കാഴ്ചപ്പാട് ഉള്ള പെണ്‍കുട്ടിയെ എങ്ങിനെയാണ് അയല്‍ക്കാരും ബന്ധുക്കളും ഭ്രാന്തിയായി കണ്ടത്. ഈ ഭ്രാന്തിയായ പെണ്‍കുട്ടി പിന്നെ എങ്ങിനെയാണ് ലോകം മുഴുവന്‍ ആദരിയ്ക്കുന്ന അമ്മയായി മാറിയത്- ഇതെല്ലാമാണ് തന്റെ ചിത്രത്തില്‍ വിശദീകരിയ്ക്കുന്നതെന്നും കോനെന്‍ പറയുന്നു.

2004ല്‍ ഈ ചിത്രം പാരിസില്‍ പ്രദര്‍ശിപ്പിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X