Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതവര്‍ഷം 50 തുടങ്ങി

കൊച്ചി: മാതാഅമൃതാനന്ദമയിയുടെ 50ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള നാല് ദിവസത്തെ ആത്മീയസംഗമം സപ്തംബര്‍ 24 ബുധനാഴ്ച തുടങ്ങി. രാവിലെ അഞ്ച് മണിയ്ക്ക് നടന്ന സര്‍വമതപ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് സമ്മേളനം നടക്കുന്ന കലൂര്‍ അന്താരാഷ്ട്രസ്റേഡിയത്തില്‍ രാവിലെ സമ്മേളനത്തിന് കൊടിയേറ്റം നടന്നു. മാതാ അമൃതാനന്ദമയിയും കൊടിയേറ്റച്ചടങ്ങില്‍ പങ്കെടുത്തു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പക ചടങ്ങിന് കൊഴുപ്പേകി. രാവിലെ സൂര്യകാലടി നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതി ഹോമം നടന്നു.

സര്‍വ മത സമ്മേളനത്തില്‍ മാര്‍ സിറിള്‍ ബസേലിയസ് പങ്കെടുത്തു. നേരത്തെ കവിത കൃഷ്ണമൂര്‍ത്തി, വയലിനിസ്റ് എല്‍. സുബ്രഹ്മണ്യം എന്നിവര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

അമൃതവര്‍ഷം-50 എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടിയില്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഭൈരോണ്‍സിംഗ് ഷെഖാവത്ത്, വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തെ പ്രധാന വിഐപികള്‍ പങ്കെടുക്കുന്നു.

ബുധനാഴ്ച വൈകീട്ട് നാല് മണിയ്ക്ക് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി അമൃതവര്‍ഷം 50 ഉദ്ഘാടനം ചെയ്യും. 191 രാഷ്ട്രങ്ങളില്‍ നിന്നായി അമ്മയുടെ പാദാരവിന്ദങ്ങള്‍ പിന്തുടരുന്ന, വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട10 ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിന്റെ രൂപമാതൃകയിലുള്ള ഒരു ആശ്രമം കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതാണ് സമ്മേളന വേദി. ഈ സമ്മേളനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കുന്നുണ്ട്. അമൃതാനന്ദമയീ മഠം ആരംഭിയ്ക്കുന്ന അമൃത ടിവിചാനല്‍, തിരുവനന്തപുരത്ത് സ്ഥാപിയ്ക്കുന്ന എയ്ഡ്സ് സെന്റര്‍, പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാനുള്ള അമൃതകുടീരം പദ്ധതി എന്നിവയുടെ ഉദ്ഘാടനം സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

എല്ലാ ദിവസവും വൈകുന്നേരം അമ്മ ഭക്തര്‍ക്ക് നേരിട്ട് ആശീര്‍വാദം നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+